കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ രാജപുരം ഓഫീസ് തുറന്നു.
രാജപുരം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സര്‍വ്വീസ് പെന്‍ഷന്‍ക്കാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കെ എസ് എസ് പി എ കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി.സിസുരേന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ ദിനാചരണത്തോടനുബന്ധിച്ച് പുതുതായി ആരംഭിച്ച കളളാര്‍ – പനത്തടി മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസംരി ക്കുകയായിരുന്നു സുരേന്ദ്രന്‍ നായര്‍. മണ്ഡലം പ്രസിഡന്റ് വി.കെ.ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി എം.യു.തോമസ്സ് പരപ്പ ബ്ലോക്ക് പ്രസിഡന്റ് ജി മുരളിധരന്‍, ബ്ലോക്ക് ഭാരവാഹികളായ പി.ജെ.മാത്യു, ടി.പി.പ്രസന്നന്‍, വനിതാ ഫോറം പ്രസിഡന്റ് ടി.ജി.മേരി, ബേബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.എ.ജോസ് സ്വാഗതവും ട്രഷറര്‍ എം.ജി.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മധ്യപ്രദേശ് ഇന്ദിരാഗാന്ധി ട്രൈബല്‍ യുണിവേഴ്‌സ് സിറ്റിയില്‍ നിന്നും എം എസ് സി ക്ലിനിക്കല്‍ സൈക്കോളജിയില്‍ മൂന്നാം റാങ്കും നെറ്റും പാസ്സായ യൂണിറ്റ് അംഗം ജോസ് ജോര്‍ജിന്റെ മകളായ അതുല്യ ജോസിനെ ആദരിച്ചു.