11 ാം മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപികരിച്ചു

രാജപുരം: രാജപുരത്ത് വച്ച് നടത്തപ്പെടുന്ന 11 ാം മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപികരിച്ചു . 2018 ജനുവരി17 മുതല്‍ 21 വരെ യാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത് . രാജപുരം പനത്തടി ഫൊറോനകളുടെ സംയുകത നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ ഒരുക്കുന്നത്. 5 ദിവസങ്ങളിലായി നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് , സ
ഹായ മെത്രാന്‍ മാര്‍ ജോസഫ് പണാരശ്ശേരില്‍, തലശ്ശേരി അതിരൂപത മെത്രാ പ്പേലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്, സങായ മെത്രന്‍ മാര്‍ ജോസഫ് പാം പപ്ലാനി എന്നുവര്‍ വിവിധ ദിനങ്ങളിലായി ദിവ്യബലി അര്‍പ്പിക്കും.
ഇടുക്കി അണക്കര മരിയന്‍ ധ്യാന കേന്ദ്ര ഡയറക്ടര്‍ റവ. ഫാ. ഡൊമനിക്ക് വാളമ്പനാല്‍ നേതൃത്വം നല്‍കുന്ന ടീമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. രാജപുരം ഫൊറോന ദേവാലയത്തില്‍ നടത്തിയ സംഘടകസമിതി രൂപികരണ കണ്‍വെന്‍ഷന്‍ പനത്തടി ഫൊറോന വികാരി ഫാ. തോമസ് വൈബിള്ളി ഉദ്ഘാടനം ചെയ്തു . രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടകേതൊട്ടി (ചെയര്‍മാന്‍ ) ഫാ. തോമസ് വൈബിള്ളി (കണ്‍വിനര്‍) ഫാ. റെജി മുട്ടത്തില്‍ (വൈ. ചെയര്‍മാന്‍ ) ഫാ. മാത്യു വളവനാല്‍ (ജോ. കണ്‍വിനാര്‍)തോമസ് പടിഞ്ഞാറ്റു
മ്യാലില്‍ (കോ ഓര്‍ഡിനേറ്റര്‍).

Leave a Reply