ജെ സി ഐ ചുള്ളിക്കരയുടെ സ്ഥാനാരോഹണചടങ്ങ് നടന്നു

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ 2018-വര്‍ഷത്തേക്കുള്ള പ്രസിഡണ്ടിന്റെയും ഭാരവാഹികളുടെയും സ്ഥാനാരോഹണച്ചടങ്ങ് 26-11-2017 ന് ചുള്ളിക്കര ഗോള്‍ഡണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടി ജെ സി ഐ മുന്‍ ദേശീയ ഉപാദ്ധ്യയില്‍ അഡ്വ. ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. സോണ്‍ 19-ന്റെ അദ്ധ്യക്ഷന്‍ ജെ സി സുധീഷ്, ഉപാദ്ധ്യക്ഷന്‍ അബ്ദുള്‍മജീദ്, ബാലചന്ദ്രന്‍ കൊട്ടോടി ബിജു മുണ്ടപ്പുഴ, മനോജ് കോടോത്ത്, സജി എയ്ഞ്ചല്‍ , മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ പ്രസിഡന്റൊയി സുരേഷ് കൂക്കളിനെയും സെക്രട്ടറിയായി മണികണ്ഠനെയും തിരഞ്ഞെടുത്തു. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു.

Leave a Reply