രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ കൃഷി പഠിക്കാൻ കൃഷിയിടത്തിൽ എത്തി

.

രാജപുരം: എൻ ഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ് എന്ന പഠന പദ്ധതിയുടെ ഭാഗമായി രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ കൃഷിയിടത്തിൽ കൃഷി പഠിക്കാനെത്തി. അഞ്ഞനമുക്കൂട്ടെ കർഷകനായ തമ്പാൻ നായരുടെ കൃഷിത്തോട്ടം സന്ദർശിക്കുകയും വൈവിധ്യമാർന്ന കൃഷി രീതികൾ കണ്ടും കേട്ടും ചോദിച്ചും മനസ്സിലാക്കി. ജൈവ കൃഷി രീതികളെക്കുറിച്ചുംഅതിന്റെ മേന്മകളെക്കുറിച്ചുംതമ്പാൻ നായർ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. കൂടാതെ പഴയ കാല കാർഷിക ഉപകരണങ്ങളും കുട്ടികൾ കണ്ട് മനസ്സിലാക്കി. തമ്പാൻ നായരെ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ആദരിച്ചു. കുടുംബൂർസ്കൂൾ പ്രധാനാധ്യാപകൻ സത്യൻ ജോസഫ് സന്നിഹിതനായിരുന്നു. കാർഷിക സംസ്കാരത്തെക്കുറിച്ച് അറിഞ്ഞ കുട്ടികൾ നാടിന്റെ അന്നദാദാക്കളായ കർഷകരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രധാനാധ്യാപകൻ എബ്രാഹം കെ. ഒ, സോണി കുര്യൻ, ചൈതന്യ ബേബി, ശ്രുതി ബേബി എന്നിവരുട നേതൃത്വത്തിലാണ് കുട്ടികൾ കൃഷിയിടം സന്ദർശിച്ചത്.

Leave a Reply