രാജപുരം: സാമ്പത്തിക സാക്ഷരത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പട്ടിക വർഗ വിഭാഗക്കാർക്കായി റസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സബ് കളക്ടർ സുഫിയൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആർബിഐ ജനറൽ മാനേജർ ഡോ.സെഡറിക് ലോറൻ, ഡിജിഎം എ.ഗൗതമൻ എന്നിവർ മുഖ്യാതിഥികളായി. നബാർഡ് ഡിഡിഎം കെ.ബി.ദിവ്യ, പ്രദജീപ് കുമാർ മാധവൻ, കണ്ണാടിപ്പാറ ഊരുമൂപ്പൻ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.