പറവകൾക്ക് ജീവജലം നൽകി കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ റെഡ് ക്രോസ് അംഗങ്ങൾ .

രാജപുരം: പറവകൾക്ക് ജീവജലം
വേനൽ കടുത്തതോടെ പറവകൾക്ക് ദാഹജലം ലഭിക്കാനുതകുന്ന പദ്ധതിയുമായി കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ മുന്നിട്ടിറങ്ങി. സ്കൂൾ വളപ്പിലെ മരങ്ങളിൽ മൺചട്ടികളിൽ വെള്ളം നിറച്ച് ശാഖകളിൽ തൂക്കിയിടുന്നു. പറവകൾ ഈ ചട്ടികളിൽ നിന്നും വെള്ളം കുടിച്ച് ദാഹമകറ്റുന്നു. പറവകൾക്ക് ജീവജലം പദ്ധതിയുടെ ഉദ്ഘാടനം പ്രധാനധ്യാപിക കെ.ബിജി ജോസഫ് നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻറ് വി.കെ.കൊച്ചുറാണി , മുതിർന്ന അധ്യാപകൻ കെ.മധുസൂദനൻ എന്നിവർ സംസാരിച്ചു. ജൂനിയർ റെഡ്ക്രോസ് കൗൺസിലർ മെറീന ആന്റണി നേത്യത്വം നൽകി.

Leave a Reply