പൊടി ശല്യത്തിനെതിരെ പ്രതിഷേധിച്ച് രാജപുരത്തെ വ്യാപാരികളും ഡ്രൈവർമാരും

പൊടി ശല്യത്തിനെതിരെ പ്രതിഷേധിച്ച് രാജപുരത്തെ വ്യാപാരികളും ഡ്രൈവർമാരും

രാജപുരം: സംസ്ഥാന പാതയിലെപൊടി ശല്യത്തിനെതിരെ പ്രതിഷേധിച്ച് രാജ പുരത്തെ വ്യാപാരികളും ഡ്രൈവർമാരും രാജപുരം ടൗണിൽ റോഡിൽ വെള്ളം നനച്ചു. പൂടംകല്ല് – ചിറ ങ്കടവ് മെക്കാഡം റോഡ് പണി നടക്കുന്ന രാജ പുരം ടൗണിൽ കരാറുകാരുടെ അനാസ്ഥ മൂലം ദിവസങ്ങളായി വെള്ളം ഒഴിക്കാതെ പൊടിശല്യം രൂക്ഷമാണ്. ഇന്നു രാവിലെ വ്യാപാരികളും , ഡ്രൈവർമാരും പ്രതിഷേധവുമായി രാജപുരം പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. സി ഐ കൃഷ്ണൻ കെ കാളിദാസൻ കരാറുകാരനോട് കൃത്യമായി വെള്ളം ഒഴിക്കാൻ നിർദേശിച്ചു. ബസ് ഡ്രൈവർമാരോട് വേഗത കുറച്ച് ഓടാനും നിർദേശം നൽകി. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളും വ്യാപാര സ്ഥാപനങ്ങളും വഴിയാത്രക്കാരും സമീപ വാസികളും ഏറെ ദുരിതത്തിലാണ്.

Leave a Reply