കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് കൗമാര വിദ്യാഭ്യാസ ക്ലാസ് നൽകി.

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് കൗമാര വിദ്യാഭ്യാസ ക്ലാസ് നൽകി.

രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായും ഉച്ച കഴിഞ്ഞ് അവരുടെ രക്ഷിതാക്കൾക്കായും കൗമാര വിദ്യാഭ്യാസ ക്ലാസ് നടത്തി. സീനിയർ അസിസ്റ്റന്റ് വി.കെ.കൊച്ചു റാണി ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയിലെ അഡോളസെൻ്റ് കൗൺസിലർ ജീനറ്റ് കുട്ടികൾക്കും , മുന്നാട് പീപ്പിൾസ് കോളേജിലെ സൈക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ അതുല്യ ജോസ് രക്ഷിതാക്കൾക്കും ക്ലാസ് എടുത്തു. ടീൻസ് ക്ലബ്ബ് കൺവീനർ മെറീന ആൻ്റണി സ്വാഗതം പറഞ്ഞു. രക്ഷിതാക്കൾക്കായുള്ള ക്ലാസിന് ശേഷം ഒമ്പതാം ക്ലാസ്റ്റിൻ്റെ പ്രത്യേക ക്ലാസ്സ് പി ടി എ യോഗം ചേർന്നു. പ്രസ്തുത യോഗത്തിൽ അവധിക്കാലത്ത് നടത്താനുദ്ദേശിക്കുന്ന വിവിധ കോച്ചിംഗ് ക്യാമ്പുകളെപ്പറ്റിയും ക്ലാസ്സുകളെപ്പറ്റിയും ചർച്ച നടത്തി.

Leave a Reply