വണ്ണാത്തിക്കാനം ഒര്‍മ്മ യുവ ക്ലബ് അഞ്ചാം വര്‍ഷവും സംസ്ഥാന ജേതാക്കള്‍.

വണ്ണാത്തിക്കാനം ഒര്‍മ്മ യുവ ക്ലബ് അഞ്ചാം വര്‍ഷവും സംസ്ഥാന ജേതാക്കള്‍.

രാജപുരം: വണ്ണാത്തിക്കാനം ഒര്‍മ്മ യുവ ക്ലബ് അഞ്ചാം വര്‍ഷവും സംസ്ഥാന ജേതാക്കള്‍. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണി അനുസ്മരണത്തിന്റെ ഭാഗമായി ചാലക്കുടിയില്‍ സംഘടിപ്പിച്ച മണിനാദം 2023 നാടന്‍പാട്ടു മത്സരത്തിലാണ് സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാക്ക് അഭിമാനമായി മാറിയത്. വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ ക്ലബാണ് നാടന്‍പാട്ടു മത്സരത്തില്‍ പങ്കെടുത്തത്. എച്ച് മാധവന്‍, ഇ.കെ.സതീശന്‍, കെ.കൃഷ്ണന്‍, കെ.അജീഷ്, സതീശന്‍ കപ്പള്ളി, രാജേഷ് കൊട്ടോടി, ഷിനോജ് കൊട്ടോടി, പി.അരുണ്‍, രാജീവന്‍ തുമ്പക്കുന്ന്, കെ.ഗോകുല്‍, വി.പ്രശാന്ത് എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ് ടീമിന് ചുക്കാന്‍ പിടിച്ചു. സിനിമതാരം ജയരാജ് വാര്യറില്‍ നിന്നും ട്രോഫിയും, ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.

Leave a Reply