എണ്ണപ്പാറയിൽ മിൽമ ക്ഷീരസദനത്തിന് തറക്കല്ലിട്ടു.
രാജപുരം: മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ സംഘങ്ങളിൽ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന ക്ഷീര കർഷകർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായി തായന്നൂർ വില്ലേജിലെ എണ്ണപ്പാറ ക്ഷീര സംഘത്തിലെ കഞ്ചങ്കലിലെ എം.നാരായണനാണ് ക്ഷീരസദന പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിച്ചു കൊടുക്കുന്ന വീടിന് തറക്കല്ലിട്ടു.
മിൽമ ചെയർമാൻ കെ.എസ്.മണി കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് മേഖല യൂണിയന്റെയും മലബാർ റൂറൽ ഡവലപ്പ്മെന്റ് ഫൗണ്ടേഷന്റെയും വിവിധ ചികിൽസ സഹായങ്ങളും വിതരണം ചെയ്തു. മിൽമ ഭരണ സമിതി അംഗം പി.പി.നാരായണൻ,മലബാർ മേഖല ഭരണ സമിതി അംഗം കെ.സുധാകരൻ,മേഖല യൂണിയൻ ജനറൽ ജനറൽ മാനേജർ കെ.സി.ജെയിംസ്, എണ്ണപ്പാറ ക്ഷീര സംഘം പ്രസിഡണ്ട് പി.എം.ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ഇ. ബാലകൃഷ്ണൻ,രാജീവൻ, മിൽമ കാസർഗോഡ് ഡെയറി മാനേജർ തോമസ്.പി.കുര്യൻ, ഡിസ്ട്രിക്റ്റ് ഓഫീസ് ഹെഡ് കെ.മാധവൻ, പരപ്പ ബ്ലോക്ക് ഡെയറി എക്സ്റ്റൻഷൻ ഓഫീസർ മനോജ് കുമാർ, സീനിയർ സൂപ്പർവൈസർ ദിലീപ് ദാസപ്പൻ എന്നിവർ സംബന്ധിച്ചു.