വേറിട്ട യാത്രചൊല്ലലുമായി അട്ടേങ്ങാനത്തെ കുട്ടികൾ.
രാജപുരം:അട്ടേങ്ങാനം ഗവ: ഹയർ സെക്കന്ററി സ്കൂളിലെ SSLC കുട്ടികൾ അവരുടെ യാത്ര ചൊല്ലൽ വേറിട്ട രീതിയിൽ നടത്തി മാതൃകയായി. പരീക്ഷയുടെ ഭാരം പൂർണമായും ഇറക്കി വെച്ച് മാർച്ച് 31 ന് അവർ അമ്പലത്തറയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കായി പ്രവർത്തിക്കുന്ന സ്നേഹ വീട്ടിലെത്തി. ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമൊപ്പം സ്നേഹ സദ്യയുമുണ്ട് അവരോടൊത്ത് കളിയും ചിരിയും പാട്ടും നൃത്തവുമായി ഈ ദിവസത്തെ അവർ അവിസ്മരണീയമാക്കി. സ്കൂൾ ഹെഡ് മിസ്ട്രസ് എൻ.കെ. നിർമല ടീച്ചർ, പി.ടി.എ. പ്രസിഡന്റ് പി.ഗോപി, വൈസ് പ്രസി.പി. അശോകൻ ,എം.പി.ടി.എ പ്രസി. എം.എൻ. മിനി അധ്യാപകർ ,രക്ഷിതാക്കൾഎന്നിവർ നേതൃത്വം നൽകി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ , മുനീസ അമ്പലത്തറ എന്നിവർ അതിജീവനത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.