പാണത്തൂരിൽ നിന്നും അമ്പലത്തറ സ്നേഹാലയത്തിലേക്ക് കുരിശിന്റ വഴി .
രാജപുരം: നാൽപതാം വെള്ളിയാഴ്ചയായ ഇന്ന് പാണത്തൂർ സെന്റ് മേരീസ് ദേവാലയത്തിൽ നിന്നും ഇടവക വികാരി ഫാ.ജോസഫ് പൗവ്വത്തിന്റ നേതൃത്വത്തിൽ അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി.
മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി കഴിയുന്ന മക്കളുടെ മാനസാന്തരത്തിനും, വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതയിൽ നിന്നുള്ള മോചനത്തിനും, ലോക സമാധാനത്തിനും വേണ്ടി വിവിധ ഇടവക സമൂഹവും, ഭക്ത സംഘടനകളും, ആകാശപ്പറവകളുടെ ആശ്രമങ്ങളും സംയുക്തമായി വർഷം തോറും അൻപതു നോമ്പിന്റെ ചൈതന്യം ഉൾക്കൊണ്ടു കൊണ്ട് നാൽപതാം വെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തി വരുന്നു. സ്നേഹാലയം ആശ്രമം ഡയറക്ടർ ബ്രദർ ഈശോ ദാസ് സന്ദേശം നൽകി. ഫാ.ജോസഫ് പൗവത്ത്, ഫാ.ജോഷി വല്ലാർകാട്ട്, ഫാ.തോമസ് പട്ടാംകുളം, ഫാ.ടിനോ കുമ്പാനിക്കാട്ട്, ഫാ.ഷിജോ കുഴിപ്പള്ളി, ഫാ.ജോസഫ് തറപ്പുതൊട്ടിയിൽ,ഫാ.ജോർജ് പുതുപറമ്പിൽ , ഫാ.സണ്ണി വടക്കേറ്റം
ഫാ.സണ്ണി തോമസ്, ഫാ.മനോജ് കരിംപുഴിക്കൽ , ഫാ.അബ്രാഹം പുതുകുളത്തിൽ, ഫാ.ഷിന്റോ ഒ.എഫ്.എം
തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സന്ദേശം നൽകി.