പള്ളികളിൽ വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഓശാന ഞായർ ആഘോഷിച്ചു.
രാജപുരം: വിശുദ്ധ വാരത്തിന് തുടക്കമായി പള്ളികളിൽ ഓശാന ഞായർ ആഘോഷിച്ചു. രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ തിരുക്കർമങ്ങൾക്ക് വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു. മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് കാർമികത്വം വഹിച്ചു. അസി.വികാരി ഫാ.ജോബിഷ് തടത്തിൽ സഹകാർമികത്വം വഹിച്ചു