ആലംബം ചാരിറ്റബിൾ സൊസൈറ്റി പാണത്തൂരിലെ എൻഡോസൾഫാൻ ദുരിത ബാധിതന് ബെഡും, കിടക്കയും നൽകി.
രാജപുരം: 2016 മുതൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലംബം ചാരിറ്റബിൾ സൊസൈറ്റി കാസർഗോഡ് എൻഡോസൾഫാൻ ദുരന്തത്തിനിരയായി ജീവിക്കുന്ന പാണത്തൂരിലെ ബാസിൽ മോന് ടിൽറ്റിങ് ബെഡും കിടക്കയും നൽകി. ആലംബം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.രമണി സ്വാഗതം പറഞ്ഞ യോഗത്തിൽ കാസർഗോഡ് ജില്ല കോഡിനേറ്റർ ടോംസൺ ടോം അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ടിൽറ്റിങ് ബെഡ് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. രാജപുരം സബ് ഇൻസ്പെക്ടർ ശ കരുണാകരൻ മുഖ്യാതിഥിയായി. എ.എസ് ഐ കെചന്ദ്രൻ, ജനമൈത്രി പോലീസ്, പഞ്ചായത്ത് മെമ്പർമാരായ കെ.ജെ.ജയിംസ്, കെ.കെ.വേണുഗോപാൽ, ആലംബം ചാരിറ്റബിൾ സൊസൈറ്റി അംഗം പത്മനാഭൻ മാസ്റ്റർ, ആശ വർക്കർ മാധവി സുകു, ഒ.എം.മൈമുന,ഷിബു കൊന്നക്കാട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കേരള വനവാസി വികാസ് കേന്ദ്രം കണ്ണൂർ വിഭാഗ് ഹിത രക്ഷപ്രമുഖ് ഷിബു പാണത്തൂർ നന്ദി പറഞ്ഞു.