ഒടയംചാലിൽ മെയ്‌ദിന റാലി നടത്തി.
രാജപുരം ; സാർവ്വദേശീയ തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി സി ഐ ടി യു പനത്തടി ഏരിയാ കമ്മിറ്റി ഒടയംചാലിൽ മെയ് ദിന റാലി നടത്തി. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉൽഘാടനം ചെയ്തു. ടി.ബാബു അദ്ധ്യക്ഷത വഹിച്ചു.
പി. ദിലീപ് കുമാർ, എം.വി.കൃഷ്ണൻ, യു.ഉണ്ണികൃഷ്ണൻ, പി.ശാന്തകുമാരി, കെ.കൃഷ്ണൻ, ടി കോരൻ എന്നിവർ സംസാരിച്ചു. പി.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.