നാട്ടിപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ചേറിലിറങ്ങി ഞാറുനട്ടു മഴയ്‌ക്കൊപ്പം ആഹ്ലാദചുവടുകള്‍ വച്ചു ആവേശത്തുടക്കം

  • രാജപുരം; നാട്ടിപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ചേറിലിറങ്ങി ഞാറുനട്ടു മഴയ്‌ക്കൊപ്പം ആഹ്ലാദചുവടുകള്‍ വച്ചു ആവേശത്തുടക്കം. കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തില്‍ പെരുമ്പിള്ളി വയലിലാണ് ചേറിലെ ചോറ് എന്ന പേരില്‍ മഴപ്പൊലിമ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ നാരായണന്‍, എം എം സൈമണ്‍, പെണ്ണമ്മ ജെയിംസ, പി ഗീത, പി ജെ ജനീഷ്, വനജ അബ്ദുല്‍ മജീദ്, സെന്റി മോന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങളും നടത്തി

Leave a Reply