പ്രാന്തര്‍ക്കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നെല്‍കൃഷിക്ക് തുടക്കം

  • രാജപുരം: കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി കോളിച്ചാല്‍ പ്രാന്തര്‍ക്കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നെല്‍പാഠം നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. പ്രാന്തര്‍കാവിലെ മാവില കൃഷ്ണന്‍ നായരുടെ പാടത്താണ് കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ സഹകരണത്തോടെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് കൃഷി ഇറക്കിയത് കൃഷിയുടെ ഞാറുനടീല്‍ ചടങ്ങ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി ജിമോഹനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ആശാ സുരേഷ,് പി ടി എ പ്രസിഡണ്ട് സുനില്‍ മാടക്കല്‍, ഡെനീസ് തോമസ്, ബിന്ദു സുരേഷ,് പ്രധാന അധ്യാപകന്‍ പി ഗോപി,സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply