എകെഎസ് സംസ്ഥാന ജാഥയ്ക്ക് ഒടയഞ്ചാലിൽ സ്വീകരണം.

എകെഎസ് സംസ്ഥാന ജാഥയ്ക്ക് ഒടയഞ്ചാലിൽ സ്വീകരണം.

രാജപുരം: കേന്ദ്ര സർക്കാരിൻ്റെ ആദിവാസി വിരുദ്ധ നിലപാടിനെതിരെയും , രാജ്യത്തെ ദളിത് പീഡനം അവസാനിപ്പിക്കുക, സർക്കാർ സർവ്വീസിലെ സംവരണം വർദ്ധിപ്പിക്കണം, ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക തുടങ്ങിയ മുദ്രാവാക്യവുമുയർത്തി എ കെ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കൻ മേഖല വാഹന ജാഥയ്ക്ക് ഒടയഞ്ചാലിൽ ആവേശകരമായ സ്വീകരണം നൽകി. എ കെ എസ് ഏരിയ സെക്രട്ടറി കെ.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ഒ.ആർ.കേളു എം എൽ എ, ജാഥ മാനേജർ എം.സി.മാധവൻ, ജാഥാംഗങ്ങളായ കെ.കെ.ബാബു, പി.കെ.സുരേഷ് ബാബു, സീത ബാലൻ, സി പി എം ജില്ല കമ്മിറ്റിയംഗം എം.വി.കൃഷ്ണൻ, എ കെ എസ് ജില്ല സെക്രട്ടറി അശോകൻ കുന്നൂച്ചി, പ്രസിഡണ്ട് സി.കുഞ്ഞിക്കണ്ണൻ, രാജൻ. അത്തിക്കോത്ത്. രജനികൃഷ്ണൻ, പി.വി.ശ്രീലത, സി.ആർ.അനൂപ്, വി.വിമല, എച്ച്.നാഗേഷ് എന്നിവർ സംസാരിച്ചു.

Leave a Reply