കോൺഗ്രസ് ഉപവാസ സമരം നടത്തി.
രാജപുരം :കോടോം ബേളൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ് ഓഫീസില്‍ എസ് ടി ഓവര്‍സിയറെ നിയമിക്കണമെന്ന് ആവശ്യം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. കഴിഞ്ഞ ആറുമാസത്തില്‍ അധികമായി കോടോം ബേളൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ് ഓഫീസില്‍ എസ് ടി ഓവര്‍സിയര്‍ തസ്തികയില്‍ ഒഴിവ് നികത്താതെ ജനറല്‍ വിഭാഗത്തിലുള്ളവരെ തിരുകി കയറ്റി ജോലി ചെയ്യിപ്പിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗം പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.. കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി നേതാവ് രാജീവന്‍ ചീരോലിന്റെ നേതൃത്വത്തിലാണ് ഏകദിന ഉപവാസം നടത്തിയത്. ഡിസിസി സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍, മുസ്തഫ തായന്നൂര്‍, രതീഷ് കാട്ടുമാടം രാഘവന്‍ വിനോയ് ആന്റണി, കുഞ്ഞിരാമന്‍ ഇരിയ, ആന്‍സി ജോസഫ് , മധുസൂദനന്‍ ബാലൂര്‍, ബി.എം.ജമാല്‍, അഡ്വ.ഷിജ, ജിനി വിനോയ് തുടങ്ങിയവര്‍ സംസാരിച്ചു.