കള്ളാർപെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗീ സംഗമം നടത്തി

.

രാജപുരം: കള്ളാർപെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി യുടെ  ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്തിലെ   രോഗാവസ്ഥയിൽ ഏറെ  നാളുകളായി   വീടിനുള്ളിൽ  ഒറ്റപെട്ടു കഴിയുന്നവരുടെ  സംഗമം പൈനിക്കര  ജോയ്സ് ഹോംസ്റ്റയിൽ സംഘടിപ്പിച്ചു. മുപ്പതോളം  രോഗികളും    അവരുടെ സഹായികളും  സന്നിഹിതരായ പരിപാടി  രാജപുരം ഫൊറോനാ  വികാരി ഫാ.ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട്‌ വി.കുഞ്ഞിക്കണ്ണൻ ആധ്യക്ഷത  വഹിച്ചു. ഫാ.ജോർജ്  പഴയപറമ്പിൽ, വനജ ഐത്തു, ശാലു മാത്യു, അജയകുമാർ എന്നിവർ സംസാരിച്ചു. പന്ത്രണ്ടു വർഷമായി  സാന്ത്വന ചികിത്സ  പ്രവർത്തനത്തിൽ  സജീവമായി തുടരുന്ന ഫീലിപ്പോസ് മെത്താനത്തിനെ പ്രത്യേക മായി ചടങ്ങിൽ ആദരിച്ചു.
മുനീസ  അമ്പലത്തറയുടെ സാന്നിധ്യം രോഗികൾക്കു ആശ്വാസമായപ്പോൾ ബാലചന്ദ്രൻ കൊട്ടോടി മാജിക്കുമായി രോഗികളെ ആനന്ദിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സെക്രട്ടറി ഒ.ജെ..മത്തായി സ്വാഗതവും ഫീലിപ്പോസ് മെത്താനത്തു നന്ദിയും പറഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം രോഗികൾക്ക് സമ്മാനങ്ങൾ നൽകി അവരുടെ വീടുകളിൽ  തിരിച്ചെത്തിച്ചു :

Leave a Reply