രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിൽ കണ്ണൂർ സർവ്വകലാശാല റാങ്കുകൾ

രാജപുരം: കണ്ണൂർ സർവകലാശാല ബി.എ ഡവലപ്പ്മെൻറ് എക്കണോമിക്സ് , ബി  എസ് സി മൈക്രോബയോളജി എന്നീ ബിരുദങ്ങളുടെ  ഫലപ്രഖ്യാപനത്തിൽ രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിൽ  റാങ്കുകൾ . ചെറുപുഴ സ്വദേശികളായ ജോസ് വി.ജെയുടേയും, ജോയ്സ് പി.ജിയുടേയും മകനായ വി.ജെ.ജോസഫ് , ബി എ ഡെവലപ്മെന്റ് എക്കണോമിക്സ് ഒന്നാം റാങ്കിന് അർഹനായി .
ബി എസ് സി മൈക്രോബിയോളജിയിൽ അഞ്ചിമ ബിജു രണ്ടാം റാങ്ക് കരസ്ഥമാക്കി .കള്ളാർ നിവാസികളായ ബിജു വർഗീസിന്റെയും സിൽവി ബിജുവിന്റെയും മകളാണ്  അഞ്ചിമ
കൂടാതെ ഈ വർഷം കോളേജിലെ ക്യാമ്പസ് പ്ലേ സ്മെൻ്റ് സെല്ലിൻ്റെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പസ് പ്ലേസ്മെൻ്റിൽ പ്രൊബേഷനറി ക്ലാർക്ക് നിയമനത്തിന്  ബിരുദ പരീക്ഷയുടെ റാങ്ക് ജേതാവായ ജോസഫ് വി.ജെ അടക്കമുള്ള 3 വിദ്യാർത്ഥികൾ അർഹത നേടി .

Leave a Reply