രാജപുരം: ഒടയംച്ചാൽ സെന്റ് ജോർജ് പള്ളിയുടെ മുൻപിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് കാറിന്റെ മുൻ ഭാഗം തകർന്നു. ജീപ്പിനും കേട് പാട് പറ്റിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കാർ ഡ്രൈവർ ഉറങ്ങിയതാണ് കാരണമെന്ന് പറയുന്നു. ആർക്കും പരിക്കില്ല. ചുള്ളിക്കര സ്റ്റാൻഡിലെ സണ്ണിയുടെ ഉടമസ്ഥതയിലുള്ള ടാക്സി ജീപ്പ് ബ്രിഡ്ജ് സ്ട്രോങ് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു. കോളിച്ചാൽ സ്വദേശിയുടെതാണ് കാർ.