വാർഡ് വികസന സമിതി അനുമോദനം സംഘടിപ്പിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് നാലാം വാർഡ് വികസന സമിതി സംഘടിപ്പിച്ച എസ് എസ് എൽ സി , പ്ലസ്ടു അനുമോദന പരിപാടി ശ്രദ്ധേയമായി. പ്രസിഡണ്ടും വാർഡ് മെമ്പറുമായ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡൻ്റ് രമ്യ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ ടി.കോരൻ, കെ.വി കേളു എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ സ്വാഗതവും കുടുംബശ്രീ എഡിഎസ് സെക്രട്ടറി നന്ദിയും പറഞ്ഞു. മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ എം.അമ്പിളി , ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ച പ്രമോട്ടർ രാജേഷ് എന്നിവരെയും അനുമോദിച്ചു. കുട്ടികളുടെ സന്തോഷത്തിനൊപ്പം തൻ്റെ ജീവിതത്തിൽ ലഭിച്ച ആദ്യത്തെ ആദരവാണെന്ന് പ്രമോട്ടർ രാജേഷ് മറുപടിയിൽ പറഞ്ഞു.

Leave a Reply