രാജപുരം: ചുള്ളിക്കര സെൻ്റ്. മേരീസ് പള്ളിയിൽ വിശ്വാസ പരിശീലനത്തിന് തുടക്കം കുറിച്ചു.
ഈ വർഷം പുതിയതായി ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നടത്തുന്ന അഞ്ചു കുട്ടികളെയും വിവിധ ക്ലാസ്സുകളിൽ പുതിയതായി എത്തിയ കുട്ടികളെയും കുട്ടികളുടെയും, മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമ്പടി യോടെ പള്ളിയിലേക്ക് സ്വീകരണം നൽകി.തിരു വചനം എഴുതിയ തൊപ്പികൾ ധരിപ്പിച്ചു മുത്തുകുടകൾ കൊണ്ട് കുഞ്ഞുങ്ങളെ ആനയിച്ചപ്പോൾ അവർക്കു കൗതുകം ആയി.. തുടർന്ന് പള്ളിയിൽ എത്തിയ കുട്ടികളെ ബഹുമാനപെട്ട വികാരിയച്ചൻ ജോഷി അച്ഛനും, ഡോൺബോസ്‌കോയിലെ സണ്ണി അച്ഛനും, ജോർജ് അച്ഛനും ചേർന്ന് കുട്ടികളെ ആശിർവദിച്ചു. ദിവ്യ ബലിക്കു ശേഷം ജോഷിയച്ഛൻ കുട്ടികളെ എഴുതിനിരുത്തി. ഈശോ എന്ന നാമം അവർക്കു പറഞ്ഞു കൊടുത്തു. കൂടാതെ ഈശോയുടെ ചിത്രംവും, മിടായിയും നൽകി.
വിശ്വാസ പരിശീലന ഉത്ഘാടനം ഡോൺബോസ്കോ സുപ്പീരിയർ സണ്ണി അച്ഛൻ ഉദ്ഘാടനം നടത്തി.
പരിപാടികൾക്ക് ഹെഡ്മാസ്റ്റർ സജി സാറും മറ്റു വിശ്വാസ പരിശീലകരും നേതൃത്വം നൽകി