
രാജപുരം: കെ.സി.വൈ.എൽൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനം ആചരിക്കപ്പെട്ടു. ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ പള്ളിമുറ്റത്ത് വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അംഗങ്ങളുടെ നേതൃത്വത്തിൽ രാജപുരം ടൗണിലെ ബസ് സ്റ്റോപ്പുകൾ ശുചീകരിച്ചു. പ്രസിഡണ്ട് റോബിൻ ഏറ്റിയാപ്പള്ളി, മരീസ പുല്ലാഴി, ജെസ്ബിൻ ആലപ്പാട്ട്, ജ്യോതിസ് നാരമംഗലം, സാലസ് പറയക്കോണം, ഷൈൻ പൂഴിക്കാലായിൽ എന്നിവർ നേതൃത്വം നൽകി.