കൊട്ടോടി സ്കൂളിൽ ലോക വയോജന അതിക്രമ അവബോധ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.

രാജപുരം: കൊട്ടോടി സ്കൂളിൽ ലോക വയോജന അതിക്രമ അവബോധ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ വച്ച് 40 ൽ അധികം വർഷങ്ങളിൽ സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണമൊരുക്കിയിരുന്ന ഏലിയാമ്മ ചമ്പക്കര എന്ന മുതിർന്ന വനിതയെ പിടിഎ പ്രസിഡൻ്റ് ശശിധരൻ എ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ പ്രധാനധ്യാപികയുടെ ചുമതലയുള്ള കൊച്ചുറാണി വി കെ , മദർ പി ടി എ പ്രസിഡൻ്റ് അനിത കെ എന്നിവർ സംസാരിച്ചു. കുട്ടികൾ ഏലിയാമ്മ ചേച്ചിയുമായി സംവദിച്ചു. സ്കൂൾ ലീഡർ കുമാരി അവന്തിക ടി പി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടികൾക്ക് സീനിയർ അധ്യാപകൻ മധുസൂദനൻ കെ, ശ്രീ അനിൽകുമാർ കെ , മെറീന ആൻറണി എന്നിവർ നേതൃത്വം നൽകി.

Leave a Reply