അട്ടേങ്ങാനം: അട്ടേങ്ങാനം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണ പരിപാടികളുടെയും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം യുവ കഥാകൃത്ത് ശ്രീ. ഗണേശൻ അയറോട്ട് നിർവഹിച്ചു. എഴുത്തിന്റെ വഴികളിലൂടെയും വായനയുടെ ലോകത്തിലൂടെയും അദ്ദേഹം കുട്ടികളെ നയിച്ചു. കഥകളിലൂടെയും എഴുത്തനുഭവങ്ങളിലൂടെയും കുട്ടികളെ കൊണ്ടുപോയി. സ്കൂൾ പ്രധാനാധ്യാപിക ബി ജില ടീച്ചർ സ്വാഗതം ആശംസിച്ചു. പി.ടി.എ.പ്രസിഡന്റ് ശ്രീ.പി.ഗോപി അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ മോഹനൻ മാസ്റ്റർ, മുൻ പ്രധാനാധ്യാപിക ശ്രീമതി നിർമല ടീച്ചർ, സീനിയർ അസിസ്റ്റന്റ് എം. രമേശൻ എന്നിവർ ആശംസയർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ടോമി ഫിലിപ്പ് നന്ദി പറഞ്ഞു.