രാജപുരം: റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണത്തിന്റെ കൈചെയിൻ ഉടമസ്ഥന് തിരിച്ച് നൽകി പാണത്തൂരിലെ വ്യാപാരി നേതാവിന്റെ സത്യസന്ധത. കെഎസ് ഇ ബി ബളാംതോട് സെക്ഷൻ എഞ്ചിനീയർ രാജീവന്റെ കൈ ചെയിനാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. പാണത്തൂർ ലക്ഷ്മി ജ്വല്ലറി ഉടമയും , വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് പ്രസിഡന്റുമായ സുനിൽ കുമാറിനാണ് റോഡിൽ നിന്നും ചെയിൻ കളഞ്ഞ് കിട്ടിയത്. രാത്രി വളരെ വൈകിയാണ് കൈചെയിൻ നഷ്ടപ്പെട്ട കാര്യം രാജീവൻ അറിഞ്ഞത്. തുടർന്ന് സാമൂഹിക മാധ്യമങ്ങൾ വഴി ചെയിൻ നഷ്ടപ്പെട്ട വിവരം അറിയിച്ചിരുന്നു