രാജപുരം:ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 – 24 വർഷത്തെ സ്കൂൾ വിദ്യാർത്ഥി കൗൺസിൽ പ്രവർത്തനമേറ്റെടുത്തു.രാജപുരം മുണ്ടോട്ട് പയസ് ടെൻത് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ദേവസ്യ എം ഡി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഹെഡ് ബോയ് ,ഹെഡ് ഗേൾ, സ്റ്റുഡൻറ് എഡിറ്റർ , സ്പോർട്സ് ക്യാപ്റ്റൻ ,ആർട്സ് സെക്രട്ടറി, സ്കൂളിലെ നാല് ഗ്രൂപ്പുകളുടെ ക്യാപ്റ്റൻ ,വൈസ് ക്യാപ്റ്റൻ എന്നിവർക്ക് ബാഡ്ജ് നൽകി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ശ്രീ വേണുഗോപാൽ ആശംസാ പ്രസംഗം നടത്തി.