രാജപുരം: ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ച പാണത്തൂർ പരിയാരം റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. നിരവധി അപകടങ്ങൾ നടന്ന ഇവിടെ വീട്ടുകൾക്ക് നാശ നഷ്ടം സംഭവിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ഇതോടെയാണ് അപകടങ്ങൾ കുറക്കാൻ ഇവിടെ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതോടൊപ്പം അപകട സൂചനാ ബോർഡുകളും സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. 224 മീറ്റർ ദൂരത്തിലാണ് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത്.