രാജപുരം: സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിൻ്റെ ഭാഗമായി കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.പാറപ്പള്ളി യിൽ കാഞ്ഞങ്ങാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിത്ത് നട്ടു കൊണ്ട് കോടോം-ബേളൂർ കൃഷി ഓഫീസർ കെ.വി.ഹരിത ഉൽഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എൽ.ഉഷ, എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി, ടി.കെ.ഇബ്രാഹിം എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും വി.കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.