രാജപുരം. കനത്ത മഴയിൽ മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പാണത്തൂർ – കല്ലപ്പള്ളി – സുള്ള്യ റോഡിൽ ബാട്ടോളിയിലാണ് മണ്ണിടിഞ്ഞ് റോഡിൽ വീണ് ഗതാഗതം പൂർണമായും സ്തംഭിച്ചത്. പോലീസ് , ഫയർഫോഴ്സ് എന്നിവ സ്ഥലത്തെത്തി മണ്ണ് നീക്കാൻ ആരംഭിച്ചിട്ടുണ്ട്. രാത്രിയോടെ ഗതാഗതം പുനസ്ഥാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, വാർഡംഗം തുടങ്ങിയവർ സ്ഥലത്തെത്തി.