.
രാജപുരം: സാന്ത്വനം ഹോം നഴ്സിംഗ് സർവ്വിസ് സെന്റർ രാജപുരത്ത്
പ്രവർത്തനം ആരംഭിച്ചു. ഫൊറോന വികാരി ഫാ.ബേബി കട്ടിയാങ്കൽ വെഞ്ചിരിപ്പ് കർമ്മം നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ വനജ ഐത്തു , ലീല ഗംഗാധരൻ , രാജപുരം പാലിയേറ്റിവ് കെയർ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണൻ, കെവിവിഇഎസ് രാജപുരം യൂണിറ്റ് പ്രസിഡന്റ് സി.ടി.ലൂക്കോസ്, രാജപുരം പ്രസ് ഫോറം പ്രസിഡന്റ് ജി.ശിവദാസൻ , സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എൻ.എം.ജോസ് , എം.എം.സൈമൺ എന്നിവർ പ്രസംഗിച്ചു. സാന്ത്വനം ഹോം നഴ്സിങ്ങ് സർവ്വീസ് പ്രെപ്രൈറ്റർ ജോബി തോമസ് നന്ദിയും പറഞ്ഞു.