രാജപുരം : ചുള്ളിക്കര സെൻ്റ് മേരീസ് ഇടവക ദേവാലയത്തിൽ പരിശുദ്ധ
ദൈവമാതാവിന്റെ് പ്രധാന തിരുനാളിന് ഇന്ന് ഡിസംബർ 26 ന് ഫാ.റോജി മുകളേൽ കൊടിയേറ്റി. തിരുനാൾ ഡിസംബർ 28 ന് സമാപിക്കും. ഇന്നു കൊടിയേറ്റിന് ശേഷം ലദീഞ്ഞ്, വിശുദ്ധ കുർബാന, പരേത സ്മരണ എന്നിവ നടന്നു. നാളെ രാവിലെ 6.45ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, ഫാ.കുര്യൻ ചാലിൽ, 6.30ന് ലദീഞ്ഞ്, ഫാ.സനീഷ് കയ്യാലക്കകത്ത്. തുടർന്ന് തിരുനാൾ പ്രദക്ഷിണം. 8.15ന് ഫാ.ഷിജോ കുഴിപ്പള്ളിൽ തിരുനാൾ സന്ദേശം നൽകും . രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും. ഡിസംബർ 28ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. 9.45ന് അഘോഷമായ തിരുനാൾ റാസ. ഫാ.ജെഫിൻ ഒഴുങ്ങാലിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ.മാത്യു പുത്തൻപറമ്പിൽ, ഫാ.സണ്ണി, ഫാ.ജോമോൻ കൂട്ടുങ്കൽ എന്നിവർ സഹകാർമികരാകും. ഫാ.ഓനായി മണക്കുന്നേൽ തിരുനാൾ സന്ദേശം നൽകും. 12 മണിക്ക് നടക്കുന്ന പ്രദക്ഷിണത്തിന് ഫാ.ടിനോ ചാമക്കാലായിൽ കാർമികത്വം വഹിക്കും. ഫാ.ബിജു മാളിയേക്കൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും.
