ബിജെപി മെമ്പർമാർക്ക് സ്വീകരണം നൽകി.

രാജപുരം: ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിലെ ബിജെപി മെമ്പർമാർക്ക് പാണത്തൂരിൽ സ്വീകരണം നൽകി. ബിജെപി സംസ്ഥാന കൗൺസിൽ മെമ്പർ അഡ്വ: കേശവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്രസറളായ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രീതി കെ.എസ്, പഞ്ചായത്ത് മെമ്പർമാരായ കെ.കെ.വേണുഗോപാൽ, ഭവ്യ .പി.എസ്, എം.ഷിബു എന്നിവർ സംസാരിച്ചു. ജി.രാമചന്ദൻ സ്വാഗതവും, എം.കെ.സുരേഷ് നന്ദിയും പറഞ്ഞു.