ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച നവകേരള സദസിൻ്റെ ഭാഗമായി പ്രവർത്തിദിവസമായി പ്രഖ്യാപിച്ച കാസറഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ്റെ തീരുമാനത്തിനെതിരെ രാജപുരം കെ.സി.വൈ.എൽ യൂണിറ്റ് ശക്തമായ പ്രതിഷേധമറിയിച്ചു.

രാജപുരം:ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച നവകേരള സദസിൻ്റെ ഭാഗമായി പ്രവർത്തിദിവസമായി പ്രഖ്യാപിച്ച കാസറഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ്റെ തീരുമാനത്തിനെതിരെ രാജപുരം കെ.സി.വൈ.എൽ യൂണിറ്റ് ശക്തമായ പ്രതിഷേധമറിയിച്ചു. ഞായറാഴ്ചകൾ പ്രവർത്തിദിവസമാക്കുന്നത് അംഗീകരിക്കാനാകില്ലായെന്നും ഇത്തരം പ്രവർത്തികൾ തുടർന്നാൽ പരസ്യ പ്രതിഷേധത്തിന് ഇറങ്ങണ്ടവരുമെന്നും കെ.സി.വൈ.എൽ അറിയിച്ചു. പ്രസിഡണ്ട് ബെന്നറ്റ് പേഴുംകാട്ടിൽ അധ്യക്ഷനായിരുന്നു. ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ, മരീസ പുല്ലാഴി, ജെസ്ബിൻ ആലപ്പാട്ട്, ജ്യോതിസ് നാരമംഗലത്ത്, അബിയ മരുതൂർ, സിസ്റ്റർ ലിസ്ന, ഡോ. അഖിൽ പൂഴിക്കാലായിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply