രാജപുരം : മാനവികതയ്ക്ക് പ്രാധാന്യം നൽകുന്ന പുതിയ സമൂഹനിർമ്മിതിയായിരുന്നു കേരള നവോത്ഥാനത്തിന്റെ ലക്ഷ്യമെന്ന് പ്രശസ്ത ചരിത്രകാരനായ ഡോ.സി.ബാലൻ അഭിപ്രായപ്പെട്ടു. രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ ഭാഷാവിഭാഗവും വുമൺസെല്ലും സംയുക്തമായി ‘കേരള നവോത്ഥാന ചരിത്രം ‘എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.എം.ഡി.ദേവസ്യ, ഇംഗ്ലീഷ് വിഭാഗം മേധാവി പി.ബി.അനുപ്രിയ,ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ബൈരാഗ് പോൾ എന്നിവർ സംസാരിച്ചു.