തിരികെ സ്കൂളിലേക്ക് കുടുംബശ്രീ ക്യാംപെയ്ൻ ഏഴാമത് ബാച്ച് കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു.

രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് തിരികെ സ്കൂളിലേക്ക് എന്ന കുടുംബശ്രീ ക്യാംപെയ്ൻ പരിപാടിയുടെ ഏഴാമത് ബാച്ച് കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. 3, 4, 5, 6 വാർഡുകളിൽ നിന്നായി ആയിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഘോഷയാത്രയോടു കൂടി ആരംഭിച്ച പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഫ്ലാഗ് ഓഫ് ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, പഞ്ചായത്തംഗങ്ങളായ പി.കുഞ്ഞികൃഷ്ണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply