ചെറുപനത്തടിയിൽ ഡ്രോൺ പ്രദർശനം സംഘടിപ്പിച്ചു.

രാജപുരം: കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന വികസിത് ഭാരത് സംഘൽപ്പ് യാത്രയുടെ ഭാഗമായി പനത്തടി പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ച് നാനോ യുറിയ തളിക്കുന്നതിന്റെ പ്രദർശനം നടത്തി.
പഞ്ചായത്തിലെ ചെറുപനത്തടിയിൽ ഒരു മാസം പ്രായമായ നേന്ത്രവാഴക്കാണ് നാനോ യൂറിയ തളിച്ചത്. പഞ്ചായത്ത് അംഗം  എൻ.വിൻസെന്റ് ഉൽഘടനം ചെയ്തു . കൃഷി ഓഫീസർ  അരുൺ ജോസ് അധ്യക്ഷത വഹിച്ചു.  ഡ്രോണിന്റെ  പ്രവർത്തനങ്ങൾ ഫാക്ട് ടെക്നിക്കൽ അസിസ്റ്റന്റ്  വി.എം.ആദിത്യ രവീന്ദ്രൻ  വിശദീകരിച്ചു. ഡ്രോൺ പൈലറ്റ് ജ്യോതി സ്മിതയുടെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിച്ചു. ചെറുപനത്തടി  പാടശേഖര സമിതി അംഗങ്ങൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply