രാജപുരം: പുന സംഘടിപ്പിച്ച ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചുമതയേൽക്കുന്ന യോഗം ചുള്ളിക്കര രാജീവ് ഭവനിൽ ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉത്ഘാടനം ചെയ്തു. സർവ്വമേഖലയിലും പൂർണ്ണ പരാജയമായി പിണറായി സർക്കാർ മാറിയെന്ന് ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. ശബരിമലയിൽ അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യം പോലും ഒരുക്കാൻ കഴിയാതെ ഉത്തരവാദിത്തപ്പെട്ട മന്ത്രി അടക്കം നവകേരള സദസ്സിന്റെ പേരിൽ നാട് ചുറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. പുതുതായി ചാർജ് എടുത്തു ബ്ലോക്ക് ഭാരവാഹികൾക്ക് സീകരണo നൽകി. ഡിസിസി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്, പി.വി.സുരേഷ്, മീനാക്ഷി ബാലകൃഷ്ണൻ, രാജു കട്ടക്കയം, കെ.ജെ.ജെയിംസ്, എം എം. സൈമൺ, നാരായണൻ വയമ്പ്, മാനൂർ ബാലകൃഷ്ണൻ, എം.പി.ജോസഫ്, ടി.കെ.നാരായണൻ, ബി.പി.പ്രദീപ് കുമാർ, സോമി മാത്യു, ഡാർലിൻ ജോർജ് കടവൻ, എൻ.ഡി.വിൻസെന്റ്, അബ്‌ദുള്ള കോട്ടോടി, സി.കൃഷ്ണൻ നായർ, ബാലകൃഷ്ണൻ ചക്കിട്ടടുക്കo, പി.എ.ആലി, പി.എൻ.ഗംഗാദരൻ, കെ.നാരായണൻ, സണ്ണി കള്ളുവേലിൽ, മോൻസി ജോയ്,ജോസ് മണിയങ്ങാട്ട്, കെ.എൻ.സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. സജി പ്ലാച്ചേരിപുറത്ത് സ്വാഗതവും, വി.കെ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.