രാജപുരാ : ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം 2026 ജനുവരി 20 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ.ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
സിൽവർ ജൂബിലിയോട് അനുബന്ധിച്ച് നിർമ്മിച്ച സ്മാരകം രാജ്മോഹൻ ഉണ്ണിത്താൻ എംപി അനാച്ഛാദനം ചെയ്തു. സി എഫ് ഐ സി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ വെരി. റവ. ഫാ. ബെന്നി മേക്കാട്ട് അധ്യക്ഷത വഹിച്ചു. സന്യാസ സഭയുടെ ഇന്ത്യൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസ് മാത്യു പാറയിൽ സി എഫ് ഐസി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ സിൽവർ ജൂബിലി സ്മരണിക പ്രകാശനം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി , സി എഫ് ഐ സി ഫാ.ബെന്നി മേക്കാട്ടിന് നൽകി നിർവഹിച്ചു . സ്കൂളിലെ മുൻ പ്രിൻസിപ്പൽമാരെയും സ്കൂളിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ്, വൈസ് പ്രസിഡന്റ് എം.പത്മകുമാരി, സി എഫ് ഐസി സഭയുടെ വിദ്യാഭ്യാസ കോ- ഓർഡിനേറ്റർ ഫാ.നന്നം പ്രേംകുമാർ, പനത്തടി ഫോറോന വികാരി ഫാ. ജോസഫ് പൂവത്തോലിൽ, മുൻ പ്രിൻസിപ്പാൾ ഫാ.വർഗീസ് കൊച്ചുപറമ്പിൽ , 25 വർഷങ്ങൾക്ക് മുമ്പ് സ്ഥാപനത്തിന് തുടക്കം കുറിച്ച ഫാ.ജോർജ് പുറ മഠത്തിൽ , പി.ടി.എ. പ്രസിഡന്റ് ടിറ്റോ ജോസഫ് മുരിയംവേലിൽ, ജൂബിലി കൺവീനർ പി.സി.ബിന്ദു എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഫാ.രവിചന്ദ്ര നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയ വർണാഭമായ പരിപാടികളും സ്നേഹ വിരുന്നും നടന്നു.
