രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി

രാജപുരം : തിരുക്കുടുംബ ഫൊറോന പള്ളിയിൽ തിരുനാളിന് വി കാരി ഫാ. ബേബി കട്ടിയാങ്കൽ കൊടിയേറ്റി.
നാളെ വെള്ളിയാഴ്ച കുടിയേറ്റ മാതാപിതാക്കളുടെ സ്‌മരണ ദിനത്തിൽ രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശ നം ഫാ.ഷൈജു കല്ലുവെട്ടാംകുഴി കാർമികത്വം വഹിക്കും. 3 ന് രാവിലെ 6.30 ന് പരിശുദ്ധ കുർബാന ഫാ. ജോബിഷ് തടത്തിൽ. തുടർന്ന് വൈകിട്ട് 6.30 ന് വണ്ണാത്തിക്കാനം കുരിശുപള്ളിയിൽ ഫാ.ജോഷി വല്ലർക്കാട്ടിൽ കാർമിക ത്വത്തിൽ ലദീഞ്ഞ്, 6.45 ന് തിരു കുടുംബത്തിന് പള്ളിയിലേക്ക് വരവേൽപ് ഫാ.ജോപ്പൻ ചെത്തി ക്കുന്നേൽ, 8.45 ന് തിരുനാൾ സന്ദേശം ഫാ.മൈക്കിൾ വെട്ടിക്കാട്ട്, 9 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ.ജോസ് തറപുതൊട്ടിയിൽ 4 ന് രാവിലെ 7 മണിക്ക് കുർബാന, 10 മണിക്ക് തിരുനാൾ റാസ ഫാ.സിൽജോ ആവണിക്കുന്നേൽ മുഖ്യകാർമികൻ, ഫാ.ഷിനോജ് വെള്ളായിക്കൽ, ഫാ.സിജോ തേക്കുംകാട്ടിൽ, ഫാ.ഡിനോ കുമ്മാനിക്കാട്ട്, ഫാ.ഏബ്രഹാം പുതുക്കുളത്തിൽ എന്നിവർ സഹ കാർമികരാകും. ഫാ.ജോമോൻ കൂട്ടുങ്കൽ തിരുനാൾ സന്ദേശം നൽകും, 12.30 ന് തിരുനാൾ പ്രദക്ഷിണം ഫാ.ജോയൽ മുകളേൽ, തുടർന്ന് നടക്കുന്ന പരിശുദ്ധ കുർബാനയ്ക്ക് ഫാ.ജോയി ഉന്നുകല്ലേൽ ആശീർവാദം നൽകുന്നതോടെ തിരുനാളിന് സമാപനമാകും.

Leave a Reply