
രാജപുരം: കരാട്ടേ മത്സര പരീക്ഷയിൽ എ ഗ്രേഡ് നേടിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിലെ കുട്ടികൾക്കുള്ള ഗ്രേഡിങ്ങ് ബെൽറ്റ് വിതരണ ചടങ്ങ് നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത, സ്റ്റാഫ് കൗൺസിൽ ജോയിൻ്റ് സെക്രട്ടറി വി.ശ്രീവിദ്യ, പി.വിജിത, ധന്യ ജോർജ്, കെ.കൃപ, പരിശീലകൻ ഷാജി പൂവക്കുളം എന്നിവർ സംസാരിച്ചു. കായികാധ്യാപകൻ നിഖിൽ രാജ് സ്വാഗതവും സീനിയർ അധ്യാപിക കെ.നിർമല നന്ദിയും പറഞ്ഞു.