കോടോം ബേളൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം ചെയ്തു.

രാജപുരം: 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അസിസ്റ്റൻ്റ് സെക്രട്ടറി നിർവ്വഹണം നടത്തിയ പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്കുള്ള വാട്ടർടാങ്ക് പദ്ധതിയുടെ വിതരണോദ്ഘാടനം പ്രസിഡണ്ട് പി.ശ്രീജ നിർവ്വഹിച്ചു. 500 ലിറ്ററിൻ്റെ കുടിവെള്ള ടാങ്ക് ആണ് ഈ പദ്ധതി വഴി വിതരണം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ, എസ് ടി പ്രമോട്ടർമാർ എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ നന്ദി പറഞ്ഞു.

Leave a Reply