പൊടവടുക്കം വേങ്ങയിൽ തറവാട് കളിയാട്ട ഉത്സവത്തിനു കലവറ നിറച്ചു.

രാജപുരം : പൊടവടുക്കം വേങ്ങയിൽ തറവാട് കളിയാട്ട ഉത്സവത്തിനു ഇന്നു രാവിലെ കലവറ നിറച്ചു. വൈകിട്ട് 5.30ന് ലളിതാ സഹസ്രനാമം, വിളക്കുപൂജ, 7.30ന് വൈരജാതൻ ഈശ്വരൻ്റെ കൊടിയില പിടിക്കൽ, തുടങ്ങൽ, 8മണി മുതൽ പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, രക്ത‌ചാമുണ്ഡി തെയ്യങ്ങളുടെ തുടങ്ങൽ, 9.30ന് അന്നദാനം, 9.45മുതൽ പുതിയ ഭഗവതി, ചെർളത്ത് ഭഗവതി തെയ്യങ്ങളുടെ തുടങ്ങൽ, 10ന് വൈരജാതൻ ഈശ്വരൻ വെള്ളാട്ടം, 11.30മുതൽ പുതിയ ഭഗവതി, ചെർളത്ത് ഭഗവതി, പാടാർകുളങ്ങര ഭഗവതി തെയ്യങ്ങളുടെ കുളിച്ചു തോറ്റം. ഏപ്രിൽ 26ന് പുലർച്ചെ 3ന് പുതിയ ഭഗവതി തിറ, തുടർന്ന് 8ന് വൈരജാതൻ, 10ന് വിഷ്ണുമൂർത്തി, 12ന് ചെർളത്ത് ഭഗവതി തെയ്യങ്ങൾ അരങ്ങിലെത്തും. 2മുതൽ രക്‌തചാമുണ്ഡി, പാടാർകുളങ്ങര ഭഗവതി തെയ്യങ്ങൾ, 6ന് വിളക്കിലരി, 7ന് ഭജന, 9ന് പടിഞ്ഞാറ്റ ചാമുണ്ഡിയുടെ തുടങ്ങൽ, തുടർന്ന് മോന്തിക്കോലം. ഏപ്രിൽ 27ന് രാവിലെ 11ന് പടിഞ്ഞാറ്റ ചാമുണ്ഡിയുടെ പുറപ്പാട്, 2ന് ഗുളികൻ തെയ്യം.

Leave a Reply