രാജപുരം: കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റിയാറാം ജന്മദിനം പാണത്തൂർ സെൻ്റ് മേരീസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ് കവിയിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.വർഗീസ് ചെരിയംപുറത്ത് അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡൻ്റ് ജോണി തോലമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ജോർജ് ഇലവുങ്കൽ , സിബി പുതുവീട്ടിൽ , തോമസ് വരകുകാലായിൽ, ബിജു കൊച്ചുവീട്ടിൽ, അജി പൂന്തോട്ടം, വിൽസൻ കുഴിവേലി പറമ്പിൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് സ്റ്റീഫൻ മലമ്പേപ്പതി സ്വാഗതവും റോണി പുഴുലിപറമ്പിൽ നന്ദിയും പറഞ്ഞു.