രാജപുരം : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൊട്ടോടി
സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ വീണ്ടും നൂറിന്റെ മികവിൽ . രാജപുരം ഫെറോനയുടെ കീഴിൽ കൊട്ടോടിയിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ തുടർച്ചയായി ഇരുപത്തി മൂന്നാം വർഷമാണ് നൂറ് ശമാനം വിജയം നേടുന്നത്. പരീക്ഷയെഴുതിയ 21കുട്ടികളിൽ 13 പേർ ഡിസ്റ്റിങ്ഷൻ, 8 പേർ ഫസ്റ്റ് ക്ലാസ്സ് കരസ്ഥമാക്കി. അക്സ മാത്യു ഒന്നാം സ്ഥാനവും ക്ലിൻസ് ജോസഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . ക്ലിൻസ് ജോസഫ് ഹിസ്റ്ററി ആൻ്റ് സിവിക്സിന് 100ൽ 100 മാർക്ക് നേടി. വിജയികൾക്ക് സ്കൂൾ മാനേജ്മെന്റ് അഭിനന്ദനം അറിയിച്ചു.