ബാലവേദി കുട്ടികൾ മഴമാപിനി നിർമ്മാണവുംബാലോത്സവം നടത്തി.

രാജപുരം :
മടിക്കൈയിലെ കുട്ടികൾ ഇനി മടിക്കൈ അമ്പലത്തുകരയിൽ പെയ്യുന്ന മഴയളക്കും.
ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി
മടിക്കൈ യൂനിറ്റിൻ്റെ നേതൃത്വത്തിൽ മഴമാപിനി നിർമ്മാണവും ബാലോത്സവവും നടത്തി. മഴ , മഴദിനങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽകുട്ടികൾക്കാവശ്യമായ ധാരണകൾ നൽകി കൊണ്ടാണ് മഴ മാപിനി നിർമ്മാണം നടത്തിയത്. മടിക്കൈ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് വി. ചന്തു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം രമേശൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി വി. മധുസൂദനൻ എന്നിവർ മഴ മാപിനി നിർമ്മാണത്തിന് നേതൃത്വം നൽകി.
തുടർന്ന് ബാലോത്സവം നടത്തി. ഫോക് ലോർ അവാർഡ് ജേതാവും പ്രശസ്ത നാടൻപാട്ട് കലാകാരനുമായ ശ്രീ എം വി. കുഞ്ഞികൃഷ്ണൻ ബാലോത്സവം നയിച്ചു. പാട്ട് ,കഥ ,മാജിക് തുടങ്ങിയ മേഖലകളിൽ അദ്ദേഹം കുട്ടികളെ കൊണ്ടുപോയി.ലൈബ്രറി വൈസ് പ്രസിഡണ്ട് ശ്രീ എൻ രാഘവൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഹരിപ്രിയ, ബാലാമണി, ഷീബ, വിഷ്ണുപ്രസാദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply