ജീവൻ നിർമാണ പ്രവർത്തനങ്ങൾക്ക് മുനഗണന നൽകണം: സേവാഭാരതി.


ജീവൻ നിർമാണ പ്രവർത്തനങ്ങൾക്ക് മുനഗണന നൽകണം: സേവാഭാരതി.

പനത്തടി: സേവാഭാരതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് രണ്ട് തരത്തിലാണ്. ജീവൻ രക്ഷയും, ജീവൻ നിർമാണവും. പെട്ടന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളിലിടപെട്ട് പ്രവർത്തിക്കുന്നതായ സേവാ പ്രവർത്തനവും സ്ഥിരമായുള്ള സേവാ പ്രവർത്തനവുമുണ്ട്. ഇതിൽ സ്ഥിര സേവാ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കണമെന്ന് സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീതാ വിജയൻ പറഞ്ഞു. സേവാഭാരതി പനത്തടിയുടെ നാലാമത് വാർഷിക ജനറൽബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പ്രസിഡൻ്റ് പി.രാജപ്പൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി.പ്രദീപ് കുമാർ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു .ട്രഷറർ എൻ. എസ്.ശ്യാംകുമാർ വരവ്ചിലവ് കണക്ക് അവതരിപ്പിച്ചു. ഭാരവാഹികൾ : പ്രസിഡൻ്റ് പി.രാജപ്പൻ നായർ , വൈ. പ്രസിഡൻ്റ്മാരായി രമാദേവി , മഞ്ജുഷ എന്നിവരെയും സെക്രട്ടറിയായി കെ.സി.പ്രദീപ് കുമാർ, ജോയിൻ സെക്രട്ടറിമാരായി എൻ.എസ്.ശ്യാംകുമാർ, ശ്രീജ സുരേഷ്’ ട്രഷററായി കെ.ബാലൻ, മീഡിയ കോഡിനേറ്റർ ആയി കെ.എൻ.കൃഷ്ണൻകുട്ടി , കമ്മറ്റി അംഗങ്ങളായി എം.വി.ജയരാജൻ, സി.എ.അശോക് കുമാർ, കെ.ചന്ദ്രൻ, കെ.സി.ബിജു , കെ.പി.സിന്ദു എന്നിവരെയും തിരഞ്ഞെടുത്തു. ഖണ്ഡ് സേവാപ്രമുഖ് എൻ.ആർ.രഘു വരണാധികാരിയായി. ശേഷം 2024-25 വർഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ സന്ദേശം നൽകി .ജോയിൻ സെക്രട്ടറി ശ്രീജ സുരേഷ് സ്വാഗതവും, വൈസ് പ്രസിഡൻ്റ് രമാദേവി നന്ദി പറഞ്ഞു.

Leave a Reply