രാജപുരം: ഹോളി ഫാമിലി ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം,നാടൻ പാട്ടു കലാകാരൻ അഭിരാജ് നടുവിൽ നടത്തി. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ ജോസ് അരീച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സ്കൂൾ പ്രധാനധ്യാപകൻ സജി മാത്യു, പിടിഎ പ്രസിഡന്റ് പ്രഭാകരൻ കെ എ എന്നിവർ ആശംസകൾ നേർന്നു. പ്രസ്തുത യോഗത്തിൽ മേരി ക്യൂറി സ്കോളർഷിപ്പ് നേടിയ ജെസ്വിൻ ജിജിയെ അനുമോദിക്കുകയുണ്ടായി.